ലക്നോ: വേർപിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന് എല്ലാ മാസവും ഭാര്യ പണം നല്‍കണമെന്ന് കോടതി വിധി. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ നഗറിലെ കുടുംബകോടതിയുടേതാണ് വിധി.
ഇരുവരും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുന്നവരാണ്. സര്‍ക്കാരില്‍ നിന്നും പെന്ഷന് ലഭിക്കുന്ന ഭാര്യയില്‍ നിന്നും തനിക്ക് ജീവിത ചെലവിനുള്ള പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്.
1955ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2013ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
മാസം 12,000 രൂപ പെന്ഷന് ലഭിക്കുന്ന ഭാര്യയോട് എല്ലാ മാസവും 1,000 രൂപ വീതം ഭര്‍ത്താവിന് നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.