കേക്ക് ഒഴിവാക്കി ജന്മദിന ആഘോഷം നടത്താൻ പറ്റില്ലല്ലോ? വ്യത്യസ്തങ്ങളായ കേക്കുകളാണ് ജന്മദിനത്തിന് ഉപയോഗിക്കുക.
ഐസും ക്രീമുമുള്ള കേക്ക് കൈയിൽ പിടിച്ച് കഴിക്കുക എന്നത് ഏറെ ശ്രമകരമാണ്. എന്നാൽ കൈയിൽ പറ്റാതെ എങ്ങനെ കേക്ക് മുറിക്കാമെന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ജൂലി എന്ന യുവതിയുടെ 20-ാം ജന്മദിനത്തിലെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജന്മദിനത്തിൽ കേക്ക് മുറിക്കാന്‍ കത്തിക്ക് പകരം വൈന്‍ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഓരോ അതിഥികളുടെയും കൈയില്‍ വൈന്‍ഗ്ലാസ് നല്കി കേക്ക് മുറിക്കാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ഓരോരുത്തരും ഗ്ലാസ് തലകീഴായി പിടിച്ച് അറ്റമുപയോഗിച്ച് കേക്ക് മുറിച്ചെടുക്കുന്നു.
ആരുടെയും കയ്യില്‍ കേക്ക് ആകാത്ത വിധത്തിലാണ് മുറിച്ചെടുക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വ്യത്യസ്തമായ കേക്ക് മുറിയുടെ വീഡിയോ കണ്ടിരിക്കുന്നത്.
https://news.yahoo.com/viral-cake-cutting-method-using-141602409.html