തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരകാലത്ത് കേക്കുകളിലും മധുര പലഹാരങ്ങളിലും ക്രിത്രിമ നിറങ്ങളും അനുവദനീയമല്ലാത്ത രാസവസ്തുകക്കളും കലർത്തി വില്പന നടത്താൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണർ വീണ. എൻ. മാധവൻ അറിയിച്ചു.
ഇക്കാര്യത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ലൈസൻസുകൾ റദ്ദാക്കുകയും ആറ് മാസം മുതൽ ജീവപര്യന്ത്യം വരെ തടവും ഒന്ന് മുതൽ പത്ത് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന ക്രിമിനൽ കുറ്റവുമാണിതെന്നും കമ്മിഷണർ അറിയിച്ചു.
[email protected] എന്ന മെയിലിലോ 1800 425 1125 എന്ന ടോൾഫ്രീ നന്പരിലോ പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച പരാതി നൽകാവുന്നതാണ്.