പാട്യാല: പിറന്നാളിന് വാങ്ങിയ കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 10 വയസുകാരി മരിച്ചു. പഞ്ചാബിലെ പാടാല്യയിലാണ് സംഭവം. ഓൺലൈനായാണ് ബേക്കറിയിൽ നിന്ന് ഇവർ കേക്ക് വാങ്ങിയത്. കേക്ക് കഴിച്ച മുഴുവൻ ആളുകളെയും ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് 24 നാണ് പിറന്നാൾ ആഘോഷം നടന്നത്. വൈകിട്ട് ഏഴരയോടെയാണ് കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി പത്ത് മണിയായതോടെ കേക്ക് കഴിച്ചവർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങി. ആദ്യം വലിയ തോതിൽ ദാഹം തോന്നുകയും പിന്നാലെ ഛർദിക്കുകയും ചെയ്തു. ആരോഗ്യ നില വഷളായതോടെ അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേക്കിൽ വിഷം ഉണ്ടായിരുന്നു എന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ബേക്കറി ഉടമയ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേക്കിന്റെ സമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി പോലീസ് അറിയിച്ചു.