മയിലിന്റെ മാതൃകയിലുള്ള കേക്ക് ഓണ്‍ലൈനിൽ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് വളരെ വിചിത്രാകൃതിയിലുള്ള കേക്ക്. ജോർജിയ സ്വദേശിനിയായ റീന ഡേവിസാണ് തന്റെ വിവാഹത്തോട് അനുബന്ധിച്ച് ഈ കേക്കിന് ഓർഡർ നൽകിയത്.
300 ഡോളറായിരുന്നു കേക്കിന്റെ വില. പറഞ്ഞ സമയത്ത് തന്നെ ഓർഡർ ലഭിച്ചു. എന്നാൽ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് ഇവർ ഞെട്ടിപ്പോയത്. വളരെ വിചിത്ര ആകൃതിയുള്ള കേക്കാണ് ഇവർക്ക് ലഭിച്ചത്.
റീനയുടെ ബന്ധുവായ അന്നറ്റ് ഹിൽ ആണ് ഈ സംഭവം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. കേക്ക് നിർമിച്ചവരുമായി ഇവർ ബന്ധപ്പെട്ടുവെങ്കിലും പണം തിരികെ നൽകുവാനാകില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എന്തായാലും ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.