കോട്ടയം: സാധാരണക്കാർക്ക് വിലക്കുറവിൽ കേക്കുകൾ വാങ്ങുന്നതിനായി കണ്‍സ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന കേക്ക് മേളയ്ക്കു തുടക്കമായി. പൊതുവിപണിയേക്കാൾ വിലക്കുറവിലാണ് സഞ്ചരിക്കുന്ന കേക്ക് മേളയിൽ ത്രിവേണി കേക്കുകൾ വിൽക്കുന്നത്.
എലൈറ്റ്, മോഡേണ്‍ കന്പനികളുടെ പ്ലം, ചോക്ലേറ്റ്, കാരറ്റ് കേക്കുകളാണ് മേളയിലുള്ളത്. പ്ലം കേക്കിന് 330ഗ്രാമിന് 80 രൂപയും 680ഗ്രാമിന് 165 രൂപയുമാണ് വില.
കാരറ്റ് പുഡിംഗ് കേക്കിന് 330 ഗ്രാമിന് 80 രൂപയും ചോക്ലേറ്റ് പ്ലം കേക്കിന് 330 ഗ്രാമിന് 108 രൂപയുമാണ് വില. രാവിലെ 10നു തുടങ്ങുന്ന സഞ്ചരിക്കുന്ന മേള കോട്ടയം ടൗണിലെ പ്രധാന ജംഗ്ഷനുകളിലെത്തും. 24നു രാത്രി 7.30 വരെ മേള പ്രവർത്തിക്കും.
പൊതുവിപണിയേക്കാൾ 10 മുതൽ 18 ശതമാനം വരെ വിലക്കുറവിലാണ് കേക്കുകൾ വിൽക്കുന്നതെന്ന് കണ്‍സ്യൂമർ ഫെഡ് കോട്ടയം യൂണിറ്റി ക്രിസ്മസ് പുതുവത്സര വിപണി ഇൻ ചാർജ് കെ.എസ്. സുമിത്ത് പറഞ്ഞു.