വടക്കഞ്ചേരി: യുവാവിന്റെ ചികിത്സാ ചെലവ് കണ്ടെത്താൻ കേക്ക് വിപണനമേള. അഞ്ചു മൂർത്തി മംഗലം മിച്ചാരംക്കോട് സൗഹൃദ ജനകീയ കൂട്ടായ്മയാണ് ഈ കാരുണ്യ പ്രവൃത്തിക്ക് നേതൃത്വം നൽകുന്നത്. ഇരുപത്തിരണ്ടുകാരനായ പാടൂർ തോണിക്കടവ് പിച്ചംകോട്ടിൽ ലതയുടെ മകൻ രാഹുലിന്റെ ചികിത്സക്കുള്ള പണമാണ് ഇവർ സ്വരൂപിക്കുന്നത്.
ള്ളിയോട് മിനിസ്റ്റോപ്പിലാണ് കേക്ക് മേള ഒരുക്കിയിട്ടുള്ളത്. നട്ടെല്ലിന് കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി രാഹുൽ കിടപ്പിലാന്ന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കാമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ഇതിന് വരുന്ന ഭാരിച്ച ചെലവ് ഈ ദരിദ്ര കുടുംബത്തിന് താങ്ങാവുന്നതല്ല.
15 ലക്ഷംരൂപ ശസ്ത്രക്രിയയ്ക്കു മാത്രം ചെലവ് വരും. മറ്റു ചികിത്സാ ചെലവുകൾ വേറെ. അമ്മ ലത കൂലി പണിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.എന്നാൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും മകന് പരസഹായം ആവശ്യമായി വന്നതോടെ അമ്മക്ക് പണിക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി.
രാഹുലിന്റെ ജേഷ്ഠൻ മനുവിന് ബൈക്കപകടമുണ്ടായി പരിക്കേറ്റതും വീട്ടിലെ സ്ഥിതി കൂടുതൽ ദുരിതത്തിലാക്കി.
രാഹുലിന് സഹായിക്കാൻ സന്മനസുള്ളവർ 9946782903, 9446943623 എന്ന നന്പറുകളിൽ ബന്ധപ്പെടണം.