ജന്മദിനങ്ങളിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പാർട്ടി നടത്തുന്നതും പ്രിയപ്പെട്ട കേക്ക് മുറിക്കുന്നതുമൊക്കെ ആ ദിവസത്തിന്റെ മധുരം കൂട്ടുന്ന കാര്യങ്ങളാണ്. എല്ലാത്തിനുമുപരി അത് ജീവിതത്തിന്റെ ആഘോഷമാണ്.
എന്നാൽ ജിമ്മിലുള്ളവർ അവരുടെ ജന്മദിനം ആഘോഷിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? തീർച്ചയായും അവിടെ കേക്ക് മുറിക്കൽ ഉണ്ട്. പക്ഷേ ഒരു ട്വിസ്റ്റ് കൂടെയുണ്ട് അതിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ കേക്ക് മുറിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.
വീഡിയോയിൽ ഒരു ഫിറ്റ്നസ് പ്രേമി കേക്ക് മുറിക്കാനുള്ള പുതിയൊരു മാർഗമാണ് കാണിക്കുന്നത്. വീഡിയോയിൽ ജന്മദിന കേക്ക് മുറിക്കാൻ ഒരാൾ ബാർബെൽ ബെഞ്ച് പ്രസ് ടെക്നിക്കാണ് ഉപയോഗിക്കുന്നത്. ചിലർ ഈ വീഡിയോ കണ്ട് ചിരിക്കുന്നു. മറ്റുള്ളവർ വീഡിയോയുടെ അവസാനം അയാൾ ചെയ്തതിൽ വെറുപ്പും പ്രകടിപ്പിക്കുന്നു.
എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയുടെ ആരംഭത്തിൽ കാണിക്കുന്നത് ഒരു ജിമ്മിൽ നിരവധി പുരുഷന്മാർ നിൽക്കുന്നതാണ്. അതേസമയം ജന്മദിനം ആഘോഷിക്കുന്നയാൾ ബാർബെൽ പിടിച്ചിരിക്കുന്നത് കാണാം. തുടർന്ന് ആയാൾ ബാർബെല്ലിന്റെ സഹായത്തോടെ ആഞ്ഞടിച്ച് ബെഞ്ചിലിറങ്ങി.
ബെഞ്ചിൽ കിടക്കുമ്പോൾ ഒരാൾ അവന്റെ നെഞ്ചിൽ ഒരു കേക്ക് വയ്ക്കുന്നു. തുടർന്ന് ജിം ഉപകരണങ്ങൾ ഉയർത്തി ഒരൊറ്റ ബാർബെൽ ബെഞ്ച് പ്രസ്സ് ചെയ്യുന്നു. അയാൾ ബാർബെൽ താഴ്ത്തുമ്പോൾ മറ്റൊരാൾ കേക്ക് പകുതിയായി മുറിച്ച് ബാർബെൽ അതിന്റെ സ്റ്റാൻഡിലേക്ക് തിരികെ നൽകുന്നു.
പിന്നാലെ അവൻ ബാർബെലിൽ നിന്ന് കേക്ക് നക്കി കഴിക്കുന്നു. അവൻ തന്റെ പേശികൾ കാണിക്കുന്നതോടെ വീഡിയോ അവസാനിച്ചു. ‘നിങ്ങൾ മസ്തിഷ്ക ദിനം ഒഴിവാക്കുമ്പോൾ’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഭൂരിഭാഗം ആളുകളും ശുചിത്വത്തെ ചൂണ്ടിക്കാട്ടിയാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്.
When u skip Brain day pic.twitter.com/cjj53GYaIf
— Prithvi (@Puneite_) August 30, 2023