കോഴിക്കോട്: കത്തിക്കാളുന്ന ചൂടിനൊപ്പം ജില്ലയുടെ പല ഭാഗത്തും പനി പടരുന്നത് ആശങ്കയുണര്‍ത്തുന്നു. സാധാരണ പനിക്ക് പുറമെ ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ അയ്യായിരത്തോളം പേരാണ് പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്.
ശരാശരി 300 ലധികം പേരാണ് ഒരു ദിവസം മാത്രം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത്. നൂറുകണക്കിന് ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. മുതിര്‍ന്നവരും കുട്ടികളും പനി ബാധിച്ച് ചികിത്സയിലാണ്. വൈറല്‍ പനിയായതിനാല്‍ വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ചികിത്സ തേടേണ്ടിവരുന്നു.
പനി നിയന്ത്രണാതീതമായതോടെ മലയോര മേഖലകളിലടക്കം ആശുപത്രികളില്‍ ഒപി വിഭാഗത്തോടൊപ്പം പനി ക്ലിനിക്കുകളും തുടങ്ങിയിട്ടുണ്ട്. പനി ബാധിതര്‍ക്ക് വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. വേനല്‍ ചൂടിനൊപ്പം പനിയെത്തിയത് ജില്ലയില്‍ ആശങ്ക പരത്തുന്നുണ്ട്.
പനിക്കുപുറമേ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ നിരവധിപേര്‍ ചികില്‍സയിലാണ്. ഒരാഴ്ച്ചക്കിടെ മുപ്പതോളം ഡെങ്കിപ്പനി കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓമശേരി, മേപ്പയ്യൂര്‍, വേളം, തൂണേരി, നാദാപുരം, മണിയൂര്‍, വടകര, ബാലുശേരി, കാക്കൂര്‍, എടച്ചേരി, തിരുവമ്പാടി, ഓര്‍ക്കാട്ടേരി തുടങ്ങിയിടങ്ങളിലാണ് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മലയോര മേഖലകളിലാണ് പ്രധാനാമയും ഡെങ്കിപ്പനി വ്യാപിക്കുന്നത്. മഞ്ഞപ്പിത്തകേസുകളും കൂടുന്നുണ്ട്. ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഇതിനകം രണ്ടുപേര്‍ മരിച്ചിട്ടുണ്ട്. നിരവധിപേര്‍ ചികില്‍സയിലാണ്. വേനല്‍ ചുടില്‍ കുടിവെള്ളക്ഷാമം മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണമാണ്.
വെള്ളത്തിലൂെടയാണ് മഞ്ഞപ്പിത്തം പടരുന്നത്. ഹോട്ടലുകളില്‍നിന്നും കൂള്‍ഡ്രിങ്ക് കടകളില്‍ നിന്നും തിളപ്പിക്കാത്ത വെള്ളവും മലിനമായ വെള്ളവും കുടിക്കുന്നത് രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. ഒരാഴ്ചക്കിടെ 50ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു.