കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍നിന്ന് വിട്ടുനിന്ന വിസിയോടു ഗവര്‍ണര്‍ വിശദീകരണം തേടി.
വൈസ് ചാന്‍സലര്‍ എം.കെ. ജയരാജനോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടിയത്. സനാതന ധര്‍മ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലുള്ള സെമിനാറില്‍ നിന്നാണ് വൈസ് ചാന്‍സലര്‍ എം.കെ. ജയരാജ് വിട്ടുനിന്നത്. ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐയും ഇടതുപക്ഷ സര്‍വീസ് സംഘടനകളും സമരത്തിലായിരുന്നു.
ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ അധ്യക്ഷത വഹിക്കേണ്ടത് വിസിയാണെന്നാണ് ചട്ടം. ഇവിടെ അതു ലംഘിക്കപ്പെട്ടിരിക്കുകയാണ്. അസുഖം കാരണം സെമിനാറില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്നാണ് വിസി സംഘാടകരെ അറിയിച്ചിരുന്നത്. വിസിക്ക് അസുഖമാണെങ്കില്‍ എന്തുകൊണ്ട് പ്രൊ വൈസ് ചാന്‍സലറെ അയച്ചില്ലെന്ന് രാജ്ഭവന് ചോദിക്കുന്നു.