ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ വിവിധ പ്രദേശങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. വടക്കൻ കലിഫോർണിയയിൽ 42 പേരും ദക്ഷിണ കലിഫോർണിയയി രണ്ടു പേരും മരിച്ചു. വടക്കൻ കലിഫോർണിയയിൽ ഇരുനൂറിലധികം പേരെ കാണാതായിട്ടുണ്ട്.
തീപിടിത്തത്തിൽ പാരഡൈസ് നഗരം കത്തിയമർന്നു. 1.17 ലക്ഷം ഏക്കർ ഭൂമിയാണ് കത്തിനശിച്ചത്. 6,453 വീടുകളെ തീ വിഴുങ്ങി. വടക്കൻ കലിഫോർണിയയിലെ പാരഡൈസ് നഗരം കത്തിയമർന്നു. ഹോളിവുഡിലെ ഏതാനും പ്രമുഖർക്കും വീട് വിട്ടുപോകേണ്ടിവന്നു. ദുരന്തത്തെ നേരിടാൻ ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കലിഫോർണിയ ഗവർണർ ജെറി ബ്രൗണ്‍ പറഞ്ഞിരുന്നു.
വന സംരക്ഷണത്തിലെ പാളിച്ചകളാണ് തീപടരാൻ കാരണമായതെന്നാണ് ട്രംപ് പറയുന്നത് വാസ്തവത്തിൽ മോശം കാലവസ്ഥയാണ് വില്ലനായതെന്നും ബ്രൗൺ വ്യക്തമാക്കി. വടക്കൻ കലിഫോർണിയയിൽ ഇതുവരെ 6700 കെട്ടിടങ്ങളാണ് തീയിൽ നശിച്ചത്. അതേസമയം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത് പാരഡൈസ് നഗരത്തിലാണെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു.