വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ ഇടപെഴകുന്ന സ്ഥലമാണ് വിദ്യാലയം. കുഞ്ഞുങ്ങളുടെ മിക്ക കുരുത്തക്കേടുകളും കണ്ടു പിടിക്കുന്നതും അധ്യാപകർ തന്നെയാണ്. യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ പുതിയ നിയമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
വിദ്യാർഥികളുടെ ജെൻഡർ ഐഡന്റിറ്റി മാറ്റത്തെ കുറിച്ച് രക്ഷിതാക്കളെ അറിയിക്കുന്നതിൽ നിന്നും സ്കൂളിനെ വിലക്കിക്കൊണ്ട് പുതിയ നിയമം ഇവിടെ ഇറക്കിയിരിക്കുകയാണ്. ജെൻഡർ ഐഡന്റിറ്റി എന്നാൽ സ്വന്തം ജെൻഡറിനെ കുറിച്ച് ഒരു വ്യക്തിയുടെ മനസിലുള്ള ബോധമാണ്.
കുട്ടിയുടെ അനുവാദമില്ലാതെ ഒരു വിദ്യാർഥിയുടെ ജെൻഡർ ഐഡന്റിറ്റിയോ ലൈംഗിക ആഭിമുഖ്യമോ മറ്റേതെങ്കിലും വ്യക്തിയോട് വെളിപ്പെടുത്താൻ അധ്യാപകർക്കോ സ്കൂളിലെ മറ്റ് ജീവനക്കാർക്കോ അനുവാദമില്ലന്നാണ് ഈ നിയമം പറയുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ ഒരു പരിധി വരെ കുട്ടികൾക്ക് അവരുടെ ജെൻഡർ വെളിപ്പെടുത്തുന്നത് മുഖേന വീടുകളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങളും അവഗണനയും തടയാൻ ഇത് സഹായകമാകും.