ഇ. അനീഷ്
കോഴിക്കോട്: കോവിഡ്കാലത്തും നഗരത്തില്‍ നിശാ സുരഭികളും അവരെ തേടി എത്തുന്നവരും സജീവം. രാത്രികാലങ്ങളിലാണ് ട്രാന്‍സ് ജെന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ളവരും അവരെ തേടിയെത്തുന്നവരും അരാജകത്വം സൃഷ്ടിക്കുന്നത്.
രാത്രി പത്തായാല്‍ ശ്മശാനം റോഡ്, കോറണേഷന്‍ തിയറ്റര്‍ പരിസരം, ജയലക്ഷ്മിക്ക് സമീപം ലിങ്ക് റോഡ് എന്നിവിടങ്ങളിലും മാനാഞ്ചിറ മുതലക്കുളത്തുമാണ് ഇവരുടെ അഴിഞ്ഞാട്ടം.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കാലത്തു പോലും ഇതിന് ഒരു കുറവും ഉണ്ടായിട്ടില്ല. പലപ്പോഴും പോലീസ് ഇത് കണ്ണടയ്ക്കാറാണ്.
മുന്‍പ് ട്രാന്‍സ് ജെന്‍ഡറെ മുതലക്കുളത്ത് കസബ പോലീസ് കൈകാര്യം ചെയ്തത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. അതിനു ശേഷം വലിയരീതിയിലുള്ള ഇടപെടലുകളൊന്നും പോലീസ് ഭാഗത്തു നിന്നും ഉണ്ടാകാറില്ലെന്ന് കടയുടമകളും നഗരവാസികളും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു:
സ്ത്രീ രൂപത്തില്‍ സാരിയും മറ്റും ധരിച്ച് ആളുകളെ വശീകരിക്കുന്നത് കുടുംബമായി യാത്ര ചെയുന്നവര്ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. പരാതികള്‍ കൂടുമ്പോള്‍ പോലീസ് ഇടപെട്ടെന്ന് വരുത്തും.
പക്ഷെ രണ്ടു ദിവസത്തിന് ശേഷം സമാന സ്ഥലത്തോ മറ്റിടങ്ങളിലോ ഇവര്‍ വീണ്ടും പ്രത്യക്ഷപ്പെടും.സാമൂഹിക അകലം പാലിക്കാതെയുള്ള ഇവരുടെ കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ഏറെ.
നഗരത്തിലെ കണ്ണായ സ്ഥലത്ത് പോലും ഇവര്‍ കസ്റ്റമേഴ്സിനെ തേടി നടക്കുമ്പോള്‍ നാഴികയ്ക്ക് നാല്പത് വട്ടം സര്ച്ചിനിറങ്ങുന്ന പോലീസുകാര്‍ ഇത് കാണുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
രോഗവ്യാപനം കൂട്ടുന്നതില്‍ ഇവരും ഇവരെ തേടി എത്തുന്നവരും വഹിക്കുന്ന പങ്ക് ചെറുതല്ല. കാറുകളില്‍ എത്തുന്നവരും യുവാക്കളുമാണ് ഇവരുടെ വലയിലാകുന്നത്. ഇതിനിടയില്‍ സ്വവര്‍ഗരതിക്കാരുടെ ഇടപെടല്‍ വേറെയും.