ടോക്കിയോ: ബോറടി മാറ്റാൻ 51 വയസുള്ള ജപ്പാൻകാരി ചെയ്ത പ്രവൃത്തികൾ അറിഞ്ഞവരൊക്കെ അദ്ഭുതപ്പെട്ടിരിക്കുകയാണ്! ഹിരോകോ ഹട്ടഗാമി എന്നാണ് ഇവരുടെ പേര്. പോലീസിനെ ഫോണിൽ വിളിച്ച് കബളിപ്പിക്കലായിരുന്നു ഹട്ടഗാമിയുടെ വിനോദം.
അടിയന്തര കോളുകളാണ് അവർ വിളിച്ചിരുന്നത്. പോലീസ് സ്റ്റേഷനിലേക്ക് മാത്രമായിരുന്നില്ല വിളി. ഫയര്‍ഫോഴ്സ്, ആംബുലന്‍സ് സർവീസുകാരെയും വിളിച്ചു പറ്റിച്ചിരുന്നു.
പലവിധ രോഗങ്ങള്‍ അഭിനയിച്ചും അപകടത്തില്‍പ്പെട്ടെന്നും അറിയിച്ചായിരുന്നു ഫോണ്‍ ചെയ്തിരുന്നത്. മൂന്നു വര്‍ഷത്തിനിടെ 2,761 ഫോണ്‍ വിളികളാണ് ഈവിധം നടത്തിയത്. പരാതികൾ ഒരുപാടായപ്പോൾ ഹട്ടഗാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്തിനാണ് ഇങ്ങനെ വിളിച്ചു പറ്റിച്ചിരുന്നതെന്ന ചോദ്യത്തിന് മധ്യവയസ്ക നൽകിയ മറുപടി വിചിത്രമായിരുന്നു! താന്‍ കടുത്ത ഏകാന്തത അനുഭവിക്കുകയാണെന്നും അതിനെ മറികടക്കാനാണ് വ്യാജ കോളുകള്‍ വിളിച്ചിരുന്നതെന്നുമാണ് ഇവര്‍ പറഞ്ഞത്.
ഇവര്‍ക്കു ജോലിയുണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കളും ഇല്ലായിരുന്നു. അയല്വാസികളോടാകട്ടെ അകലവും പാലിച്ചിരുന്നു.
തന്റെ താമസസ്ഥലത്തുനിന്നും പുറത്തുനിന്നുമായിരുന്നു ഇവര്‍ കോളുകള്‍ ചെയ്തിരുന്നത്. മൊബൈല്‍ ഫോണില്‍നിന്നും ലാന്‍ഡ് ഫോണില്‍നിന്നും ഇവര്‍ വിളിക്കുകമായിരുന്നു. 2020 ഓഗസ്റ്റ് മുതല്‍ 2023 മേയ് വരെയായിരുന്നു ഫോണ്‍ വിളികള്‍ ഏറെയും നടത്തിയത്.