വിമാന യാത്രയ്ക്കിടയിലും ഇനി ഫോൺവിളിക്കാം; നാലു മാസത്തിനുള്ളിൽ ഈ സൗകര്യം നടപ്പിലാക്കുമെന്ന് ടെലികോം കമ്മീഷൻ

ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ആകാശത്തിരുന്നും ഫോൺ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് രാജ്യത്തെ ടെലികോം കമ്മീഷൻ. ഇന്ത്യൻ വ്യോമപാതയിൽ നാലു മാസത്തിനുള്ളിൽ ഈ സൗകര്യം നടപ്പിലാക്കാനാണ് ടെലികോം കമ്മീഷൻ ലക്ഷ്യമിടുന്നത്.

കപ്പൽ യാത്രകളിൽ ഫോൺ വിളിക്കാനും ഇന്‍റർനെറ്റ് ഉപയോഗത്തിനുനുമുള്ള അനുമതി ടെലികോം വകുപ്പ് ഇതിനോടകം നൽകിയിരുന്നു. നിലവിൽ ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ മൊബൈൽ ഫോണോ ഇന്‍റർനെറ്റോ ഉപയോഗിക്കാൻ സാധിക്കില്ല എന്നിരിക്കെയാണ് ടെലികോം മന്ത്രാലയത്തിന്‍റെ പുതിയ നീക്കം.

 

Related posts