തൃശൂർ: കോവിഡ് 19 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായി മേയർ അജിത ജയരാജൻ അറിയിച്ചു.
കോർപറേഷൻ പരിധിയിലെ സൂപ്പർ മാർക്കറ്റുകൾ, നീതി സ്റ്റോറുകൾ, സഹകരണ സംഘങ്ങൾ എന്നിവരുടെ യോഗം വിളിച്ചു. ഇതിന്റെ ഭാഗമായി കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ്, ഒല്ലൂർ പനംകുറ്റിച്ചിറ സർവീസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റ് എന്നിവ സാധനങ്ങൾ അവരുടെ ഫോണ്‍ നന്പറിൽ വിളിച്ച് ആവശ്യപ്പെട്ടാൽ വീടുകളിൽ എത്തിച്ചുനല്‍കാമെന്ന് അറിയിച്ചതായി മേയർ പറഞ്ഞു.
ഇതോടൊപ്പം മരുന്നുകൾ ആവശ്യമുള്ളവർക്കു മൂസ്പെറ്റ് നീതി മെഡിക്കൽസ്, കുട്ടനെല്ലൂർ നീതി മെഡിക്കൽസ്, വിൽവട്ടം നീതി മെഡിക്കൽസ് എന്നിവരും വീടുകളിൽ എത്തിച്ചു കൊടുക്കും.
ഫോണ്‍ നന്പറുകൾ- കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ്- 9946332167, ഒല്ലൂർ പനംകുറ്റിച്ചിറ സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ് – 8129888048, 0487 2357175. മൂസ്പെറ്റ് നീതി മെഡിക്കൽസ്-9895051856. കുട്ടനെല്ലൂർ നീതി മെഡിക്കൽസ് -9249386119. വിൽവട്ടം നീതി മെഡിക്കൽസ് -04872325523 ,9495584150.