മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കാ​ള്‍​ട്ട​ന്‍ ചാ​പ്മാ​ന്‍ അ​ന്ത​രി​ച്ചു

 

ബം​ഗ​ളൂ​രു: മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കാ​ള്‍​ട്ട​ന്‍ ചാ​പ്മാ​ന്‍(49)​അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ടു​ത്ത പു​റം​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചാ​പ്മാ​ൻ 1991 മു​ത​ൽ 2001 വ​രെ രാ​ജ്യ​ത്തി​ന് വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ൽ ക്വാ​ര്‍​ട്‌​സ് എ​ഫ്‌​സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. അ​ടു​ത്തി​ടെ ക്വാ​ര്‍​ട്‌​സി​നെ പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡ് ഏ​റ്റെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment