പാന്പുകൾ എപ്പോഴും അപകടകാരികളാണ്. പാന്പുപിടുത്തക്കാരെ വരെ ഇവ തരംകിട്ടിയാൽ അക്രമിക്കും.
വർഷങ്ങളായി പാന്പുകളെ നിരീക്ഷിക്കുകയും പഠിക്കുകയും പിടിക്കുകയും ചെയ്യുന്ന പാന്പുപിടുത്തക്കാർ പോലും ചെറിയ അശ്രദ്ധയ്ക്ക് വലിയ വില നൽകേണ്ടി വന്ന സംഭവം നാം കേട്ടിട്ടുണ്ട്.
പാന്പിന്റെ അക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്ന കലിഫോർണിയയിലെ റെപ്റ്റൈൽ സൂ നടത്തുന്ന ജെയ് ബ്രൂവറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ഒരു പാമ്പുമായി യൂട്യൂബ് വീഡിയോ തയാറാക്കുകയായിരുന്നു ജെയ്. പാമ്പിനെ മുൻപിലെ ഒരു പെട്ടയിൽ ഇട്ട് ആ പാമ്പിനെ പറ്റി വിവരിക്കുകയിരുന്നു ജയ്.
സംസാരത്തിനിടെ ജെയുടെ ശ്രദ്ധ കാമറയിലേക്ക് ഒരു നിമിഷം മാറി. പെട്ടെന്ന് പാമ്പ് ജെയുടെ നേർക്ക് ചീറി കൊത്തനാഞ്ഞു.
പാമ്പിന്റെ നീക്കം അപ്രതീക്ഷിതം ആയിരുന്നെങ്കിലും അല്പം പുറകോട്ട് മാറാൻ സാധിച്ചാൽ ജെയ് കടിയേൽക്കാതെ രക്ഷപെട്ടു.
അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചെങ്കിലും ജെയ് കാമറയോട് സംസാരിക്കുന്നത് നിർത്തിയില്ല.
കഴിഞ്ഞ കുറച്ച് കാലത്തിനിടയ്ക്ക് താൻ നേരിട്ട ഏറ്റവും ഭീകരമായ അക്രമങ്ങളിലൊന്നാണിതെന്നാണ് ജെയ് പറയുന്നത്.