ഒട്ടകവുമായി ബൈക്കില്‍ പോകുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയ്ക്ക് അന്പരപ്പും കൗതുകവുമായി. തിരക്കുള്ള റോഡില്‍ കൂടിയായിരുന്നു ഒട്ടകയാത്ര.
വീഡിയോയില്‍ ഒരാൾ ബൈക്ക് ഓടിക്കുമ്പോള്‍ പിന്നിലുള്ളയാള്‍ തന്റെ മടിയിൽ വലിയൊരു ഒട്ടകത്തെ പിടിച്ചിരിക്കുന്നതു കാണാം. ഒട്ടകത്തിന്റെ നാലു കാലുകൾ തമ്മിലും, മുന്‍കാലുകളും കഴുത്തും തമ്മിലും കൂട്ടിക്കെട്ടിയനിലയിലായിരുന്നു.
ജിസ്റ്റ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽനിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, എവിടെ വച്ചാണ് റെക്കോർഡ് ചെയ്തതെന്ന വിവരം വീഡിയോയിലില്ല. ഒരു ഒട്ടകം ബൈക്കിലിരുന്നു പോകുമെന്ന് ഇതുവരെ ചിന്തിച്ചിരുന്നില്ലെന്നും ഈ സവാരി ഒട്ടകം ആസ്വദിക്കുന്നുവെന്നു തോന്നുന്നില്ലെന്നും ചിലര്‍ കുറിച്ചു. യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മറ്റൊരു കുറിപ്പ്.