ജിറാഫുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഒരു കുട്ടി കൊടുത്ത ചെറിയ ശിഖരം ജിറാഫ് കടിച്ചെടുത്തപ്പോൾ കുട്ടിയും അതിനൊപ്പം ഉയരുന്നതായിരുന്നു വീഡിയോ.
ഇപ്പോഴിത മറ്റൊരു വീഡിയോ എത്തിയിരിക്കുന്നു. ഒരു ഒട്ടകമാണ് ഇതിലെ കഥാനായകൻ.
സെൽഫി എടുക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ തലമുടി കടിക്കുകയും ചവയ്ക്കുകയും ചെയ്യുന്ന ഒട്ടകത്തിന്റെ വീഡിയോയാണ് വൈറൽ.
സെൽഫി എടുക്കാനാണ് സ്ത്രീ ഒട്ടകത്തിന്റെ കൂടിനടുത്തേയ്ക്ക് എത്തിയത്. ശേഷം സെല്‍ഫി എടുക്കുന്നതിനിടെ ഒട്ടകം പുറകില്‍ നിന്ന് യുവതിയുടെ മുടിയിൽ കടിച്ചു വലിച്ച് ചവയ്ക്കുകയായിരുന്നു.
സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആടിന്റെ ഇടി വാങ്ങുന്ന യുവതിയുടെ വീഡിയോ ഏതാനം ദിവസം മുന്‍പ് വൈറലായിരുന്നു. യുവതിയുടെ തലയ്ക്കാണ് ആട് ഇടിച്ചത്.