ബാത്ത്റൂമിൽ അധികസമയം നിൽക്കണ്ട, കാമ‍റയുണ്ട്; പോസ്റ്റ് വൈറലാകുന്നു

ക്ലാ​സ് റൂ​മി​ൽ താ​മ​സി​ച്ചെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ല​ധി​ക​വും ഇ​ട​വേ​ള സ​മ​യ​ത്ത് ബാ​ത്ത്റൂ​മി​ലോ സ്കൂ​ൾ വ​രാ​ന്ത​യി​ലോ സം​സാ​രി​ച്ച് നി​ന്ന് സ​മ​യം ക​ള​യു​ന്ന​വ​രാ​യി​രി​ക്കും. ഇ​ത്ത​ര​ക്കാ​രെ അ​ധ്യാ​പ​ക​ർ ശാ​സി​ക്കു​ന്ന​ത് ഒ​രു പ​തി​വ് കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ ഒ​രു വി​ദ്യാ​ർ​ഥി റെ​ഡ്ഡി​റ്റി​ൽ പ​ങ്ക് വെ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​ലെ സം​സാ​ര വി​ഷ​യം.

ബാ​ത്ത്റൂ​മി​ന്‍റെ മു​ന്നി​ലാ​യ് ഒ​രു നോ​ട്ടീ​സ് പ​തി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ നേ​രം വി​ദ്യാ​ർ​ഥി​ക​ൾ ബാ​ത്ത്റൂ​മി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, അ​ല്ലാ​ത്ത പ​ക്ഷം പി​ഴ ഈ​ടാ​ക്കു​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

ബാ​ത്ത്റൂ​മി​ലേ​ക്ക് വ​രി​ക, ബാ​ത്ത്റൂം ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് നോ​ട്ടീ​സി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ലു​പ​രി അ​തി​ശ​യ​മു​ള​വാ​ക്കു​ന്ന​തെ​ന്തെ​ന്നാ​ൽ അ​വ​സാ​ന ഭാ​ഗ​ത്ത് പ​റ​യു​ന്ന കാ​ര്യ​മാ​ണ്. കാ​മ​റ​യി​ലേ​ക്ക് നോ​ക്കി ചി​രി​ക്കൂ എ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ആ​ളു​ക​ൾ ക​മ​ന്‍റി​ട്ടു. ചി​ല​ർ ഇ​തി​ൽ പ്ര​ശ്ന​മി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ മ​റ്റ് ചി​ല​രാ​ക​ട്ടെ ഇ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പ​റ​ഞ്ഞു.

My school is fining students that take too long in the bathroom
byu/miketerk21 inmildlyinfuriating

 

Related posts

Leave a Comment