മൂന്ന് വർഷങ്ങൾക്കു മുന്പ് കാണാതായ കാമറ കടൽ തീരത്തു നിന്നും ലഭിച്ചു. തായ്വാനിലെ ഒരു കടൽ തീരത്തു നിന്നുമാണ് ഇവിടെയെത്തിയ ഒരു പറ്റം കുട്ടികൾക്ക്് കടൽ ജീവികളും മറ്റും നിറയെ പൊതിഞ്ഞ നിലയിൽ കാമറ ലഭിച്ചത്.
രണ്ടു വർഷത്തോളം വെള്ളത്തിൽ കിടന്നുവെങ്കിലും ഈ കാമറ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നുള്ളതാണ് ഏവർക്കും അത്ഭുതമാകുന്നത്. വിദ്യാർഥികളിലൊരാൾ കാമറയുടെ ഉടമയെ കണ്ടെത്താൻ കാമറയിലുണ്ടായിരുന്ന ചിത്രമുൾപ്പടെ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് ഇത് വൈറലാകുകയായിരുന്നു.
ജപ്പാൻ സ്വദേശിനിയായിരുന്ന ഒരാളുടേതായിരുന്നു ഈ കാമറ. മൂന്ന് വർഷങ്ങൾക്കു മുന്പ് സ്കൂബ ഡൈവ് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ഈ കാമറ നഷ്ടമായത്. ജൂണിൽ തായ്വാനിൽ എത്തി ഈ കാമറ തിരികെ മേടിക്കുവാനാണ് അദ്ദേഹത്തിന്റെ പദ്ധതി.