പേനയിലും പോക്കറ്റിലും മുതല്‍ ചുമരിലും ബള്‍ബിലും വരെ! ശാസ്ത്രീയവും ലളിതവുമായ രീതിയില്‍ ഒളികാമറകള്‍ കണ്ടെത്താനുള്ള ചില വഴികള്‍ പരിചയപ്പെടാം

aid230470-v4-728px-Detect-Hidden-Cameras-and-Microphones-Step-1ആധുനിക ലോകത്തില്‍ മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകമാണ് ഒളികാമറകള്‍. പേനയിലും പോക്കറ്റിലും മുതല്‍ ചുമരിലും ബള്‍ബിലും വരെ ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയുന്ന നിരവധി കാമറകള്‍ ഇന്നിറങ്ങുന്നുണ്ട്. പുരുഷന്‍മാരെക്കാള്‍ കുടുതല്‍ സ്ത്രീകള്‍ക്കാണ് ഒളികാമറകള്‍ ഭീഷണിയാവുന്നത്. അപരിചിതമായ സ്ഥലങ്ങളില്‍ ചെല്ലുമ്പോഴാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. കുടുംബവുമൊത്ത് ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ടതുണ്ട്. സാധാരണ നിലയില്‍ പരിശോധിച്ചാല്‍ ചിലപ്പോള്‍ ഈ കാമറകള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നു വരില്ല. പക്ഷേ ശാസ്ത്രീയവും ലളിതവുമായ ചില രീതികളിലൂടെ അവ കണ്ടെത്താന്‍ ആര്‍ക്കും സാധിക്കും.

മിക്ക ഒളികാമറകളിലും ചിത്രം പകര്‍ത്തുമ്പോള്‍ നേരിയ ശബ്ദം ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ മുറിയിലൂടെ നിശബ്ദമായി നടക്കുമ്പോള്‍ അവ കേള്‍ക്കാന്‍ സാധിക്കും. രാത്രിയില്‍ മുറിയിലെ ലൈറ്റ് മുഴുവന്‍ ഓഫ് ചെയ്ത ശേഷം സൂക്ഷ്മമായി നിരീക്ഷിക്കുക. ചുവപ്പോ പച്ചയോ നീലയോ നിറത്തിലുള്ള നേരിയ വെളിച്ചം എവിടെയെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് ഒളികാമറയാണെന്ന് ഉറപ്പിക്കാം. കാരണം പല കാമറകള്‍ക്കും പവര്‍ ഓണ്‍ ലൈറ്റ് ഉണ്ട്. എന്നാല്‍ ഈ ലൈറ്റ് ഓഫ് ചെയ്ത ശേഷമാണ് കാമറ സെറ്റ് ചെയ്തതെങ്കില്‍ മേല്‍ പറഞ്ഞ പരീക്ഷണം കൊണ്ട് കാര്യമുണ്ടാകുകയുമില്ല. ഹോട്ടല്‍ മുറികളിലും മറ്റും പലപ്പോഴും ഒരു വശത്തുനിന്ന് നിരീക്ഷിക്കുമ്പോള്‍ സുതാര്യമായ കണ്ണാടികള്‍ ഉണ്ടാകും. മുറിക്കകത്തുനിന്ന് നോക്കുമ്പോള്‍ സാധാരണ കണ്ണാടിയായി തോന്നുമെങ്കിലും മറുവശത്തിരിക്കുന്ന വ്യക്തിക്ക് അകത്തേക്കു കാണാന്‍ സാധിക്കും. ഇത്തരം കണ്ണാടികള്‍ക്കു പിന്നില്‍ കാമറയും ഘടിപ്പിച്ചിട്ടുണ്ടാകും. ഇതു തിരിച്ചറിയാല്‍ ലൈറ്റ് മുഴുവന്‍ ഓഫ് ചെയ്ത ശേഷം കണ്ണാടിയിലേക്ക് ടോര്‍ച്ച് അടിക്കുക. ശരിയായ കണ്ണാടിയാണെങ്കില്‍ ലൈറ്റ് നമ്മുടെ നേരെ പ്രതിഫലിക്കും. എന്നാല്‍ ഒരുവശം സുതാര്യമായ കണ്ണാടിയില്‍ അതുണ്ടാവില്ല.

aid230470-v4-728px-Detect-Hidden-Cameras-and-Microphones-Step-2

അല്ലെങ്കില്‍ പേപ്പറോ ഹാര്‍ഡ് ബോഡോ ചുരുട്ടി ചിത്രത്തില്‍ ഒരു കണ്ണിനോട് ചേര്‍ത്ത് വയ്ക്കുക. മറ്റേ കണ്ണ് അടച്ചുപിടിക്കണം. ഇനി ലൈറ്റ് ഓഫ് ചെയ്ത ശേഷം മുറിയിലാകെ ടോര്‍ച്ച് തെളിക്കുക. നേരിയ മിന്നലോ പ്രതിഫലനമോ എവിടെനിന്നെങ്കിലും കാണുകയാണെങ്കില്‍ അവിടെ കാമറ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഏറ്റവും ലളിതമായി ചെയ്യാവുന്ന മറ്റൊന്നുണ്ട്. ആദ്യം മുറിയിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യണം. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്, മുറിയില്‍ കാമറയുണ്ടാവാമെന്ന് സംശയം തോന്നുന്ന സ്ഥലങ്ങളിലൂടെ നടക്കുക. സംസാരിക്കുന്നതിനിടയ്ക്ക് ഫോണില്‍ ക്ലിക് ചെയ്യുന്ന തരത്തിലോ പതിവില്ലാത്ത വിധത്തിലോ എന്തെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ ആ സ്ഥലം വിശദമായി പരിശോധിക്കേണ്ടതാണ്. കാമറ ഉള്ളിടത്ത് ശക്തമായ വൈദ്യുതകാന്തിക മണ്ഡലം ഉണ്ടാകും. അതുകൊണ്ടു തന്നെ കാമറ ഉള്ളിടത്തു നിന്ന് ഫോണില്‍ സംസാരിക്കുമ്പോള്‍ ഇതേ ശബ്ദം കേള്‍ക്കാം.
aid230470-v4-728px-Detect-Hidden-Cameras-and-Microphones-Step-4
മേല്‍പറഞ്ഞ മാര്‍ഗങ്ങളൊന്നും സ്വീകാര്യമായി തോന്നുന്നില്ലെങ്കില്‍ ഒളികാമറ കണ്ടെത്താനുള്ള ഉപകരണം വിപണിയില്‍ ലഭ്യമാണ്. സിഗ്‌നല്‍ ഡിറ്റക്റ്റര്‍ അത്തരത്തിലുള്ള ഒന്നാണ്. ഈ ഉപകരണം മുറിയില്‍ സംശയം തോന്നുന്ന ഭാഗത്തു കൊണ്ടു വയ്ക്കുക. കാമറയുണ്ടെങ്കില്‍ സിഗ്‌നല്‍ പുറപ്പെടുവിക്കും. വയര്‍ലെസ് കാമറ ഡിറ്റക്റ്ററാണ് മറ്റൊന്ന്. ഓണ്‍ലൈനില്‍ നിന്നോ ഇലക്ട്രോണിക് സ്റ്റോറില്‍ നിന്നോ ഇവ ലഭിക്കും. ഇവ ഉപയോഗിച്ചു മുറിക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന കാമറ കണ്ടെത്താം. ഒളികാമറകള്‍ പല വിധത്തിലുണ്ട്. ഇവയില്‍ പലതിനും റിമോര്‍ട്ട് കണ്ട്രോളും എച്ച് ഡി മികവും ഉണ്ടാകും. ബള്‍ബിനു സമാനമായ ക്യാമറകളാണ് ബള്‍ബ് കാമറകള്‍. ഇവയ്ക്ക് ഇരുട്ടത്തു പോലും കാര്യങ്ങള്‍ കാണാനും രേഖപ്പെടുത്താനും കഴിയും. അപ്പുറത്ത് ഇരിക്കുന്നയാള്‍ക്കു കാമറ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. ചിലപ്പോള്‍ നിങ്ങളുടെ മുമ്പിലിരിക്കുന്ന ടേബിളിനു മുകളിലെ ക്ലോക്കിലും ഒരു കാമറ ഒളിഞ്ഞിരിപ്പുണ്ടാകും. സാധാരണ സിനിമയില്‍ എല്ലാ ജേര്‍ണലിസ്റ്റുകളും സ്പൈ ഏജെന്റുകളും ഉപയോഗിക്കുന്ന വസ്തുവാണ് പെന്‍കാമറ. കീച്ചെയിന്‍ രൂപത്തിലുള്ള കാമറകളും ഉണ്ട്. ആദ്യകാല ഒളികാമറകളില്‍ ഒന്നാണു ഷര്‍ട്ടിന്റെ ബട്ടണില്‍ തിരുകിവയ്ക്കുന്ന ബട്ടണ്‍കാമറ.

Related posts