വിവാഹദിവസം വധുവിന്റെയും വരന്റെയും പല തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരാറുണ്ട്. കൂട്ടുകാര്‍ നടത്തിയ റാഗിംഗിന്റെയും വീഡിയോഗ്രാഫര്‍ പകര്‍ത്തിയതുമെല്ലാം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ക ആയതിനാല്‍ വൈറലുമാകും. എന്നാല്‍ സ്ഥിരം വീഡിയോകളില്‍ നിന്നും അതീവ വ്യത്യസ്ഥമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഈ വീഡിയോയിലെ താരങ്ങള്‍ നവവധുവും കാമറാമാനുമാണ്.കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി കാമറാമാനോട് പറഞ്ഞ വാചകമാണ് ശ്രദ്ധേയം . ‘എടാ.വിശക്കുന്നെടാ..’ നിഷ്കളങ്കമായ ആ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..’ എന്ന് മറുപടി ലഭിച്ചതും പെണ്ണ് ഭക്ഷണം കഴിക്കാനും തുടങ്ങി. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്.