പത്തനംതിട്ട: ദുരിതാശ്വാസ ക്യാന്പുകളിൽ വിതരണം ചെയ്യുന്നതിനായി ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നവർ അംഗീകൃത കേന്ദ്രങ്ങളിലാണ് ഇവ എത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.
റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തിൽ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിലും കിളിവയൽ സെന്റ് സിറിൽസ് കോളജിലുമാണ് പ്രധാന സംഭരണ കേന്ദ്രം. കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകൾ, തിരുവല്ല എംജിഎം സ്കൂൾ എന്നിവിടങ്ങളിലും സർക്കാർ അംഗീകൃത സംഭരണ കേന്ദ്രങ്ങളുണ്ടാകും.
വിവിധ സ്ഥലങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് വിതരണത്തിനായി എത്തിക്കുന്ന സാധന സാമഗ്രികൾ ശേഖരിക്കുന്നതിന് സ്വകാര്യ വ്യക്തികൾ, സംഭരണ കേന്ദ്രങ്ങൾ നടത്തുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്യാന്പുകളിലേക്ക് സാധനങ്ങളുമായി എത്തുന്നവർ താഴെപ്പറയുന്ന നന്പരുകളിൽ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയതിന് ശേഷം സാധനങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടൂർ മാർത്തോമ്മാ യൂത്ത് സെന്റർ- 8547611201, കോഴഞ്ചേരി സെന്റ് തോമസ് കോളജ്- 9447562141, കോന്നി താലൂക്ക് ഓഫീസ്- 9497106295, റാന്നി താലൂക്ക് ഓഫീസ്- 9496426402, മല്ലപ്പള്ളി താലൂക്ക് ഓഫീസ് – 9495373272, പത്തനംതിട്ട മർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ – 9447763640, തിരുവല്ല എംജിഎം സ്കൂൾ- 9496266271.