കൊല്ലം: കേരളത്തില്‍ പൂര്‍ണമായും ലഹരി മുക്തമായ കാമ്പസുകള്‍ ഉറപ്പാക്കാന്‍ ജനകീയ കൂട്ടായ്മയൊരുക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പെരുമ്പുഴ സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അധ്യയന വര്‍ഷം അക്കാദമിക് മികവിന്റേതാക്കി മാറ്റും. സ്കൂളുകളില്‍ വരുംകൊല്ലം ഇതിനകം തയാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കും. ഇതിനുശേഷം ഒരോ കുട്ടിക്കുമായി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും.
35,000 ക്ലാസ് മുറികള്‍ ഹൈ-ടെക് ആക്കി കഴിഞ്ഞ സംസ്ഥാനത്ത് അടുത്ത ഒരു വര്‍ഷം 45,000 എണ്ണമാകും പൂര്‍ത്തിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതാ മോഹന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഷെര്‍ളി സത്യദേവന്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയകുമാരി, മറ്റു പഞ്ചായത്തംഗങ്ങള്‍, ഹെഡ്മാസ്റ്റര് ജോണ്‍ വര്‍ഗീസ്, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.