ലണ്ടൻ: പ്രണയിക്കാൻ ഒരു മനസുണ്ടെങ്കിൽ പിന്നെ എന്തിന് ഒറ്റയ്ക്ക് തമസിക്കണം. മാധ്യമ മുതലാളി റൂപർട് മർഡോക് 92-ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 66-കാരി ആൻ ലെസ്ലി സ്മിത്താണ് വധു.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മുൻ പോലീസ് ചാപ്ലിനായ ആനിന്റെ ഭർത്താവ് 2008 മരിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മർഡോക് വേർപിരിഞ്ഞത്. പെട്രിഷ്യ ബുക്കർ, അന്ന മാൻ, വെന്‍ഡി ഡെംഗ് എന്നിവരായിരുന്നു മർഡോകിന്റെ ആദ്യ മൂന്നു ഭാര്യമാർ. മര്‍ഡോക്കിന് മൂന്ന് ഭാര്യമാരിലായി ആറുമക്കളാണുള്ളത്.
ഓസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യുഎസ് പൗരനാണ്. ഫോക്സ് ന്യൂസ്, വാള് സ്ട്രീറ്റ് ജേണല്‍, സണ്‍ നെറ്റ് വര്‍ക്ക്, ദ ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് മര്‍ഡോക്. 2018-ല്‍ മൂത്ത മകന് ലച്ലനെ തന്റെ പിന്‍ഗാമിയായി നിയമിച്ചു.