ന്യൂഡല്‍ഹി: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു. ഇവര്‍ക്കുള്ള നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ഇവരെ പിന്‍വലിക്കുന്നതെന്നും ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കാനഡ പ്രതികരിച്ചു.
ഇതിന് പിന്നാലെ മൂന്നിടങ്ങളില്നിന്നുള്ള കാനഡയുടെ വിസ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി കാനഡ അറിയിച്ചു. മുംബൈ, ബംഗളൂരു, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ഡല്‍ഹിയിലെ കാനഡയുടെ ഹൈക്കമ്മീഷനില്‍നിന്ന് മാത്രമാണ് തത്ക്കാലം വിസ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുക.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. ഇതിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യയും കനേഡിയന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി.