കാനഡ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു 14 പേര് മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.
ടിസ്ഡേലിന് സമീപം താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 28 പേര് ബസില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അനുശോചിച്ചു.