2020ൽ അർമേനിയ-അസർബൈജാൻ യുദ്ധം അവസാനിച്ചത് റഷ്യൻ മധ്യസ്ഥതയിലായിരുന്നു. അസർബൈജാനിൽ അർമേനിയൻ വംശജർക്കു ഭൂരിപക്ഷമുള്ള നാഗോർണോ-കരാബാക്ക് പ്രവിശ്യ ഏതാനും ദിവസം മുന്പ് അസർബൈജാൻ പിടിച്ചെടുത്തിരുന്നു.
തുടർന്ന് പകുതിയിലേറെ അർമേനിയൻ വംശജർ പലായനം ചെയ്തു. മുന്പ് അർമേനിയ-അസർബൈജാൻ സംഘർഷങ്ങളിൽ അർമേനിയയ്ക്കു തുണയായെത്തുന്നത് റഷ്യയായിരുന്നു. അസർബൈജാനാകട്ടെ തുർക്കിയുടെ പിന്തുണയുണ്ട്.
എന്നാൽ, റഷ്യക്ക് ഇപ്പോൾ അർമേനിയയോടു പഴയ മമതയില്ല. അമേരിക്കയുമായി ചേർന്ന് സംയുക്ത സൈനികാഭ്യാസം നടത്തിയതും റഷ്യയെ ചൊടിപ്പിച്ചു. അതേസമയം, അസർബൈജാനുള്ള പിന്തുണ തുർക്കി തുടരുന്നു.