കാനഡയിൽ നാലു ദിവസമായി കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കടൽത്തീരത്ത് കണ്ടെത്തി. ഈമാസം 25ന് ആണ് വിദ്യാർഥിനിയെ കാണാതായത്.
ഡിപ്ലോമ വിദ്യാർഥിനിയായ വൻഷികയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. എഎപി നേതാവും കുൽജിത് സിംഗ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിംഗിന്റെ മകളായിരുന്നു വൻഷിക.
പഞ്ചാബിലെ ദേര ബാസി സ്വദേശിനിയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡിപ്ലോമ കോഴ്സ് പഠനത്തിനായി രണ്ടര വർഷം മുമ്പാണ് വൻഷിക കാനഡയിലെത്തിയത്. വൻഷികയുടെ മൃതദേഹം കടൽത്തീരത്താണു കണ്ടത്. മരണകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു കാനഡ പോലീസ് അറിയിച്ചു.