ഒട്ടാവ: കാനഡയിലെ ഗ്രേറ്റർ ടൊറണ്ടോ ഏരിയയിലുള്ള (ജിടിഎ) ശ്രീ കൃഷ്ണ ബൃന്ദാവന ക്ഷേത്രത്തിൽ അതിക്രമം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെയും ചിത്രങ്ങൾ ഹാൾട്ടൻ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
പരിസരത്തെ ഒരു പബ്ബിൽനിന്ന് ഇറങ്ങിയശേഷം ഇവർ ക്ഷേത്രത്തിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലുണ്ടായിരുന്ന ബോർഡ് ഇവർ തകർത്തു.
കാനഡയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ നേരത്തെയുണ്ടായിട്ടുള്ള ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നും ഇത് ഹിന്ദുക്കൾക്കുനേരേയുള്ള വിദ്വേഷത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നും ക്ഷേത്രം അധികൃതർ അഭിപ്രായപ്പെട്ടു.