ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയറും 18 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം വേർപിരിയുന്നു. ദമ്പതികൾ വേർപിരിയൽ കരാറിൽ ഒപ്പുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആഴത്തിലുള്ള സ്നേഹത്തോടെയും ബഹുമാനത്തോടെയും അടുത്ത കുടുംബമായി തുടരുമെന്ന് ദമ്പതികൾ ഇൻസ്റ്റാഗ്രാം പോസ്റ്റിലും പറഞ്ഞു.
2005 മേയിലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. ഇവർക്കു മൂന്നു കുട്ടികളുണ്ട്. സേവ്യർ (15), എല്ലഗ്രേസ് (14), ഹാഡ്രിയന്‍ (9).
കുട്ടികളുടെ ക്ഷേമത്തിനായി ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും 51 കാരനായ ട്രൂഡോയും 48 കാരിയായ ഗ്രിഗോയറും അഭ്യർഥിച്ചു.