കാനഡയിലെ ടൊറന്റോ നഗരം “മഴ നികുതി’ ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു പുതിയതരം നികുതി കാനഡയിലെ ടൊറന്റോ മുനിസിപ്പൽ ഗവൺമെന്റ് പരിഗണിക്കുന്നത്.
ഏപ്രിൽ മുതൽ “റെയിൻ ടാക്സ്’ നടപ്പിലാക്കുമെന്ന് ടൊറന്റോ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.
മഴവെള്ളം കൂടുതൽ പതിക്കുന്നതും മണ്ണിലേക്കു വലിയാത്തതുമായ മേൽക്കൂരകൾ, അസ്ഫാൽറ്റ് ഡ്രൈവ്വേകൾ, പാർക്കിംഗ് സ്ഥലങ്ങൾ, കോൺക്രീറ്റ് ലാൻഡ്സ്കേപ്പിംഗ് എന്നിവ അനുസരിച്ചാണു നികുതി ഈടാക്കുക. മഴ നികുതിക്കെതിരേ നഗരവാസികളിൽനിന്നു വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.