ഭീകരർ കാ​ന​ഡ​യി​ൽ സു​ര​ക്ഷി​ത താ​വ​ളം ക​ണ്ടെ​ത്തു​ന്നു​വെ​ന്ന് ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

കൊളംബോ: ഭീകരർ കാ​ന​ഡ​യി​ൽ സു​ര​ക്ഷി​ത താ​വ​ളം ക​ണ്ടെ​ത്തു​ന്നു​വെ​ന്ന് ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ലി സാ​ബ്രി. ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം കാ​ന​ഡ​യ്ക്കെ​തി​രെ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​ത്ത് ഭീ​ക​ര​ർ സു​ര​ക്ഷി​ത താ​വ​ളം ക​ണ്ടെ​ത്തി​യെ​ന്നും കാ​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ഇന്ത്യയ്ക്കെതിരെ അ​തി​രൂ​ക്ഷ​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​തൊ​രു തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ജ​സ്റ്റി​ൻ ട്രൂ​ഡോ അ​തി​രു​ക​ട​ന്ന ചി​ല ആ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യ്‌​ക്ക് നേ​രെ​യും സ​മാ​ന ആ​രോ​പ​ണം കാ​ന​ഡ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ശ്രീ​ല​ങ്ക​യി​ൽ വം​ശ​ഹ​ത്യ ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു ആ ​ആ​രോ​പ​ണം. എ​ന്നാ​ൽ ശ്രീ​ല​ങ്ക​യി​ൽ അ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു പ​ര​മാ​ധി​കാ​ര രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്നും അ​ദ്ദേ​ഹം ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ഉ​പ​ദേ​ശി​ച്ചു.

നേ​ര​ത്തെ, ശ്രീ​ല​ങ്ക​യി​ലെ മു​ൻ​കാ​ല സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വം​ശ​ഹ​ത്യ ന​ട​ന്നി​രു​ന്നു​വെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ഒ​രു രാ​ജ്യ​ത്തി​ന്‍റെ നേ​താ​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും നി​രു​ത്ത​ര​വാ​ദ​പ​ര​വും ധ്രു​വീ​ക​ര​ണ​പ​ര​വു​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ സ​മാ​ധാ​ന​വും അ​നു​ര​ഞ്ജ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം കാ​ന​ഡ​യി​ലും ശ്രീ​ല​ങ്ക​യി​ലും പൊ​രു​ത്ത​ക്കേ​ടും വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ന്നു​വെ​ന്ന് ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Related posts

Leave a Comment