ശ്വാസകോശമില്ലാതെ ആറ് ദിവസം അതിജീവിച്ച വനിത വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതമാകുന്നു. കാനഡ സ്വദേശിനി മെലീസ ബെനോയിറ്റാണ് ആ അദ്ഭുത വനിത. ആറു ദിവസം കൃത്രിമ ശ്വസന ഉപകരണങ്ങളുടെ സഹായത്താലാണ് മെലീസയുടെ ജീവന് നിലനിറുത്തിയത്.
ചെറുപ്പം മുതല്‍ തന്നെ ശ്വാസകോശ സംബന്ധിയായ രോഗങ്ങളുടെ പിടിയിലായിരുന്ന മെലീസയ്ക്ക് ശ്വസനത്തിന് തടസം നേരിട്ടതോടെ ജീവന് രക്ഷിക്കാന്‍ ശ്വാസകോശം മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ അനുയോജ്യമായ ദാതാവിനെ കിട്ടാത്തതിനാല്‍ ശസ്ത്രക്രിയ നീണ്ടു പോയി.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മെലീസയുടെ നില വീണ്ടും വഷളായതോടെ ആറു ദിവസം കൃത്രിമ ശ്വസന ഉപകരണങ്ങളുടെ സഹായത്താലാണ് ജീവന് നിലനിറുത്തിയത്. ഇതേത്തുടര്‍ന്നു മെലീസയുടെ ജീവന് തിരിച്ചുപിടിക്കാന്‍ നേരിയ സാധ്യത മാത്രം അവശേഷിക്കുന്ന സമയത്ത് അനുയോജ്യനായ ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. പിന്നീടു അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ മെലീസയുടെ ജീവന് രക്ഷിച്ചു.