കോഴിക്കോട്: ചികിത്സാസഹായമായി നാട്ടുകാർ നൽകിയ പണം ദുരുപയോഗം ചെയ്യുകയാണു ഭർത്താവെന്ന ആരോപണവുമായി കാൻസർ ബാധിതയായ യുവതി രംഗത്ത്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനിയായ ബിജ്മയാണ് ഭർത്താവിനെതിരെ വെള്ളയിൽ പോലീസില്‍ പരാതി നൽകിയത്.
2019 ജനുവരിയില്‍ ഒരു ആഘോഷ പരിപാടിയ്ക്കിടെ ബിജ്മയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ടെസ്റ്റുകൾക്കു ശേഷം ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചു.ശസത്രക്രിയയ്ക്കു ശേഷമാണ് കാൻസറാണെന്ന റിപ്പോർട്ട് വന്നത്.
ഇതോടെ ഇത്രയുംനാൾ തങ്ങൾ നോക്കിയെന്നും ഇനി ബിജ്മയുടെ വീട്ടുകാർ നോക്കട്ടേയെന്നുമുള്ള നിലപാടിലായിരുന്നു ഭർത്താവ് ധനേഷും കുടുംബവും.
കാന്‍സര്‍ വിവരം പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങള്‍ വഴി പലരും സഹായിക്കാൻ തുടങ്ങി.
ഇതോടെ ഭര്‍ത്താവും കുടുംബവും വീണ്ടും രംഗത്തു വന്ന് ചികിത്സാ സഹായമായി ലഭിച്ച പണം കൈകാര്യം ചെയ്യാൻ തുടങ്ങി.
പലയിടങ്ങളിൽ നിന്നായി 35 ലക്ഷത്തിന് മുകളിൽ ലഭിച്ചിരുന്നു. എന്നാൽ ഈ പണം വീടുപണിക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമാണ് ഭര്‍ത്താവും വീട്ടുകാരും ചെലവാക്കിയത്.
കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ബിജ്മയുടെ ബന്ധുക്കള്‍ പറയുന്നത്.
കേസ് പിൻവലിക്കണമെന്ന സമ്മര്‍ദ്ദവുമുണ്ട്. മായി ഭർത്താവും കുടുംബവും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബിജ്മ പറയുന്നു.