ന്യൂഡല്‍ഹി: പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള കാലാവധി ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. റയില്‍വേ, ആശുപത്രി , സര്‍ക്കാര്‍ സ്കൂളുകളിലേയും കോളജുകളിലേയും ഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഇന്ന് കൂടി മാത്രമേ പഴയ 500 രൂപാ നോട്ട് ഉപയോഗിക്കാനാകൂ.
ഈ മാസം 15വരെ പഴയ നോട്ട് ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതോടെ അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ രാജ്യത്ത് നിര്‍ത്തലാകും. എന്നാല്‍, അസാധു നോട്ടുകള്‍ ഈ മാസം അവസാനം വരെ ബാങ്കില്‍ നിക്ഷേപിക്കാം.