ഇമ്മ്യൂണോതെറാപ്പി
കാൻസർ കോശങ്ങളെ ചെറുക്കുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഇമ്മ്യൂണോതെറാപ്പി ഉപയോഗപ്പെടുത്തുന്നു.
ആരോഗ്യം പരിപാലിക്കാം,രോഗസാധ്യത കുറയ്ക്കാം
നിത്യജീവിതത്തിൽ പല ഘടകങ്ങളും സ്തനാർബുദ സാധ്യതയെ സ്വാധീനിക്കും. പ്രായമാകൽ അല്ലെങ്കിൽ പാരമ്പര്യ ഘടകങ്ങൾ എന്നിവ മാറ്റാൻ നമുക്ക് കഴിയില്ല, എന്നാൽ ഇനിപ്പറയുന്ന വഴികളിലൂടെ നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിലൂടെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സാധിക്കും.
*ആരോഗ്യകരമായ ഭാരംനിലനിർത്തുക.
* ശാരീരികമായി സജീവമായിരിക്കുക.
* മദ്യവും പുകവലിയും ഒഴിവാക്കുക.
* ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി അല്ലെങ്കിൽ ഓവർ ദി കൗണ്ടർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കുക.
* നിങ്ങൾക്ക് സ്തനാർബുദത്തിന്റെ ഫാമിലി ഹിസ്റ്ററിയോ BRCA1, BRCA2 ജീനുകളിൽപാരമ്പര്യമായ മാറ്റങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ളമറ്റു വഴികളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക.
* ആരോഗ്യത്തോടെ ചിട്ടയായുള്ള ജീവിതം കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. അഥവാ കാൻസർ വന്നാലും അത് എളുപ്പത്തിൽ അതിജീവിക്കാൻ ചിട്ടയായ ജീവിതക്രമം സഹായിക്കും.
അതിജീവനത്തിനു ശേഷം
സ്തനാർബുദത്തെ അതിജീവിച്ചവർക്കായി ലോകമെമ്പാടും നിരവധി കൂട്ടായ്മകൾ ഉണ്ട്. ചിലരെങ്കിലും വിഷാദാവസ്ഥയിലേക്ക് കടന്നു പോകാറുണ്ടെങ്കിലും കൂടുതൽ പേരും കൂട്ടായ്മയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നവരാണ്.
ചില രാജ്യങ്ങളിലൊക്കെ സ്തനാർബുദ അതിജീവിതർ ഫോട്ടോ ഷൂട്ട് ഒക്കെ നടത്തിയാണ് ഇത്തരം തിരിച്ചുവരവുകൾ ആഘോഷിക്കാറുള്ളത്.
സ്തനാർബുദ അതിജീവിതർക്കു നമ്മുടെ നാട്ടിലും ഒട്ടേറേ കൂട്ടായ്മകൾ നിലവിലുണ്ട്. ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും നല്ല സുഹൃത്തുക്കളായി അവരുടെ കൂടെ ഉണ്ടാവാറുണ്ട്.
യോഗ, നൃത്തം, സംഗീതം, കൃത്യമായ വ്യായാമം എന്നിവ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
വൈദ്യചികിത്സകൾക്കപ്പുറം, വൈകാരികവും മാനസികവുമായ പിന്തുണ ഒരു രോഗിയുടെ രോഗാവസ്ഥയിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. സ്തനാർബുദ രോഗികളെ നന്നായി പരിചരിക്കാനും അവർക്കു വേണ്ട പിന്തുണ നാല്കാനും കുടുംബത്തിനും സമൂഹത്തിനും
ഉത്തരവാദിത്തമുണ്ട്.
ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുയർ ബയോ സൊല്യൂഷൻസ്,
കണ്ണൂർ.ഫോൺ – 6238265965