അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുടെ സേവനം കാൻസർ ചികിത്സയിൽ പ്രയോജനപ്പെടുത്താറുണ്ട്. വിലയേറിയ ഈ കീമോതെറാപ്പ്യുറ്റിക് ഏജന്റുകള്‍ ഇറക്കുമതി ചെയ്താണ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുക.
എന്നാല്‍ സാധാരണയായി കാൻസറിന്റെ തീവ്രതയേറിയ ഘട്ടത്തില്‍ ഇതിനകം തന്നെ കോശങ്ങളുടെ, മോളിക്കുലാര്‍ ജനിതക മാറ്റങ്ങള്‍ കാൻസറിനുള്ളിൽ അനിയന്ത്രിതമായി ഉണ്ടാകുന്നതിനാൽ മിക്ക കേസുകളിലും ഈ കീമോതെറാപ്പി ഫലപ്രദമാകാതെ പോകുകയും ചെയ്യും.
പ്രാരംഭഘട്ടത്തിൽ പ്രയോജനപ്പെടുത്താം
അതേസമയം പ്രാരംഭഘട്ടത്തിലുള്ള കേസുകളാണെങ്കില്‍ കോശങ്ങളുടെ, മോളിക്കുലാര്‍ ജനിതക മാറ്റങ്ങള്‍ വളരെ പരിമിതമാകുകയും ടാർഗറ്റഡ് കീമോതെറാപ്പി ചികിത്സ കൂടുതല്‍ ഫലപ്രദമാകുകയും ചെയ്യും. കാൻസർ രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ബയോമാർക്കറിന്റെ സേവനം പ്രയോജനപ്പെടുത്തിയാല്‍ കാൻസർ ചികിത്സാ പരാജയപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും.
അവസാനഘട്ടത്തിൽ…
കാൻസർ മൂലമുള്ള ദുരിതത്തിന്റെ കാര്യം വരുമ്പോള്‍ അത് ഏറ്റവും കഠിനമാകുന്നത് അവസാനഘട്ടത്തിലാണ്. കാൻസർ എല്ലുകളിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമ്പോള്‍ സങ്കല്പിക്കാനാവാത്ത വേദനയും കഷ്ടപ്പാടുമാണ് ഉണ്ടാകുന്നത്. കൂടാതെ, ഇത് തലച്ചോറ്, കരള്‍ തുടങ്ങിയ സുപ്രധാന അവയവങ്ങളിലേക്ക് വ്യാപിച്ചാല്‍, അത് മറ്റ് സങ്കീർണമായ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുകയും ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഈ ഘട്ടത്തിലാണ് മിക്കവരും ബയോമാർക്കറുകള്‍ പോലെയുള്ള മറ്റു തെറാപ്പികള്‍ തേടി പ്പോകുന്നത്. നിരാശാജനകമായ ഈ അവസ്ഥ ചില ഫാർസ്യൂട്ടിക്കല്‍, ഡയഗ്നോസ്റ്റിക് കമ്പനികള്‍ മുതലെടുത്ത് രോഗികള്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും. ഇത് കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
അത് എങ്ങനെ ഒഴിവാക്കാം?
ഈ ഘട്ടത്തിലാണ് ബയോമാർക്കറിന്റെ പ്രാധാന്യം. മോളിക്കുലാര്‍ ബയോമാർക്കറുകളെ കുറിച്ചുള്ള വിപുലമായ പഠനം വൈകിയ ഘട്ടത്തിലുള്ള കാൻസറുകളെ പോലും വളരെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബയോമാർക്കറുകള്‍ ഉപയോഗിച്ച് അവസാനഘട്ടത്തിലുള്ള കാൻസറുകളെ കണ്ടെത്തിയാല്‍ ചികിത്സയ്ക്ക് പോകേണ്ടതുണ്ടോ എന്നുള്ള മെച്ചപ്പെട്ട തീരുമാനം എടുക്കാന്‍ സഹായകമാകും. ടാർഗെറ്റഡ് തെറാപ്പിയുടെ ഫലപ്രാപ്തിയാണ് ഇതിനു കാരണം. കാൻസർ പടരുന്നതിന് ഒരു ബയോമാർക്കർ കാരണമാകുന്നുണ്ടെങ്കില്‍ അത് റദ്ദാക്കാനുള്ള ശേഷി മറ്റൊരു ബയോമാർക്കറിന് ഉണ്ടാകും.
അതുകൊണ്ടു തന്നെ ഈ സ്റ്റേജില്‍ മറ്റെല്ലാ ബയോമാർക്കറുകളേയും ഉള്‍ക്കൊള്ളുന്ന ഒരൊറ്റ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. ഒന്നിലധികം ബയോമാർക്കറുകളെ തിരിച്ചറിയുന്നതു വഴി കീമോതെറാപ്പികളുടെ അനാവശ്യമായ ഉപയോഗവും, ചെലവും കുറയ്ക്കാൻ സാധിക്കും.
അങ്ങിനെ കടുത്ത സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിലേക്ക് രോഗിയുടെ കുടുംബം നയിക്കപ്പെടാതിരിക്കൻ ഒരു പരിധി വരെ സാധിച്ചേക്കാം. അത്തരത്തിൽ നോക്കുമ്പോൾ കാൻസറിന്റെ അവസാന സ്റ്റേജില്‍ കാൻസർ ബയോമാർക്കറുകള്‍ കണ്ടെത്തുന്നതായിരിക്കും ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം.