ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടി മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. പിടിക്കപ്പെടുമെന്ന് തോന്നിയാൽ അടുത്ത നമ്പറുമായി അവർ സ്ഥലം വിടും. കാൻസറാണെന്ന് പറഞ്ഞ് കാമുകൻ ഉൾപ്പെടെയുള്ളവരെ പറഞ്ഞ് പറ്റിച്ച ലോറ മക്ഫെർസൺ എന്ന 35 -കാരിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാമുകനായ ജോൺ ലിയോനാർഡിൽ നിന്നും ലക്ഷങ്ങൾ ആണ് ലോറ പറ്റിച്ച് സ്വന്തമാക്കിയത്. അവളുടെ ചികിത്സകൾക്കായി അഞ്ച് വർഷത്തേക്ക് ഏകദേശം 28 ലക്ഷം രൂപ ആണ് നൽകിയത്. അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനമായ അൾട്രാ ഇവന്റ്സ് വഴി ചാരിറ്റിക്ക് വേണ്ടി 39 മില്യൺ പൗണ്ട് ആണ് ജോൺ ലിയോനാർഡ് ശേഖരിച്ചത്. സെർവിക്കൽ കാൻസറിന് റോയൽ ഡെർബി ആശുപത്രിയിൽ കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്നാണ് ലോറ ജോണിൽ നിന്ന് പണം തട്ടിയത്.
ഓസ്ട്രിയയിലെ മെയ്ർ ക്ലിനിക്കിലേക്ക് പോകുകയാണെന്നും പറഞ്ഞ് ജോണിൽ നിന്ന് പിന്നെയും പണം നേടിയെടുത്തു. പക്ഷേ ഈ പണംകൊണ്ട് ശരീരഭാരം കുറക്കാനുള്ള ചികിത്സയും സ്തനസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയുമാണ് ലോറ ചെയ്തത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ ലോറയുടെ പ്രവർത്തികളിൽ സംശയം തോന്നിയ ജോൺ ഇവരെ പിന്തുടരാൻ തുടങ്ങി. അങ്ങനെ ഞെട്ടിക്കുന്ന സത്യങ്ങൾ അദ്ദേഹം മനസിലാക്കിയത്.
മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം തന്നെ നഷ്ടപ്പെട്ടു, തളെ അഞ്ച് വർഷം ഇവൾ നശിപ്പിച്ചു എന്നാണ് ഇതേ കുറിച്ച് ജോൺ പ്രതികരിച്ചത്. അതേസമയം തനിക്ക് വിഷാദ രോഗമാണ് എന്നാണ് ലോറ കോടതിയിൽ പറഞ്ഞത്. എന്നാൽ, നിലവിൽ കോടതി അവരെ ദുഷ്ടയെന്നും വഞ്ചകിയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.