സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഡോക്ടർമാർ മാമോഗ്രാം ഉപയോഗിക്കുന്നു.
നേരത്തേ കണ്ടെത്താം
* മാമോഗ്രാം ചെയ്യുന്നത് സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും.
* 40 വയസ് കഴിഞ്ഞ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു.
സ്തനാർബുദ സാധ്യത കൂടുതലുള്ളവർ
സ്തനാർബുദ സാധ്യത കൂടുതലുള്ളവർ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതിയ പ്രായത്തിനു 10 വർഷം മുമ്പ് മാമോഗ്രാം ചെയ്യാൻ ആരംഭിക്കേണ്ടതാണ്. ഇത് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടതാണ്. (30 വയസിനു ശേഷം മാത്രം)
സ്ക്രീനിംഗ് മാമോഗ്രാം 40 നു ശേഷമേ ചെയ്യേണ്ടതുള്ളൂ. 40 വയസിന് മുമ്പ് മാമോഗ്രാം എടുക്കാൻ തുടങ്ങണോ എന്ന് തീരുമാനിക്കുമ്പോൾ സ്ക്രീനിംഗ് ടെസ്റ്റുകളുടെ നേട്ടങ്ങളും അപകടസാധ്യതകളും ശ്രദ്ധിക്കേണ്ടതാണ്.
മാമോഗ്രാം എങ്ങനെയാണ് ചെയ്യുന്നത്?
നിങ്ങൾ ഒരു പ്രത്യേക എക്സ്-റേ മെഷീന്റെ മുന്നിൽ നിൽക്കും. ഒരു ടെക്നീഷൻ നിങ്ങളുടെ സ്തനങ്ങൾ ഒരു പ്ലാസ്റ്റിക് പ്ലേറ്റിൽ സ്ഥാപിക്കും. മറ്റൊരു പ്ലേറ്റ് മുകളിൽ നിന്ന് നിങ്ങളുടെ സ്തനങ്ങൾ അമർത്തും.
എക്സ്-റേ എടുക്കുമ്പോൾ പ്ലേറ്റുകൾ സ്തനത്തെ നിശ്ചലമാക്കും. എല്ലാ സ്തനങ്ങളും അല്പം വ്യത്യസ്തമായതിനാൽ ഓരോ സ്ത്രീയുടെയും മാമോഗ്രാം അല്പം വ്യത്യസ്തമായി കാണപ്പെടാം. മാമോഗ്രാം ചെയ്യുന്നതിന് ഏകദേശം 10 മിനിറ്റാണ് എടുക്കുക.
മാമോഗ്രാം എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടത്
* ആർത്തവം വരുന്നതിന് മുമ്പുള്ള ആഴ്ചയോ ആർത്തവ സമയത്തോ മാമോഗ്രാം ചെയ്യാതിരിക്കാൻ ശ്രമിക്കുക. ആ സമയത്തു സ്തനങ്ങൾ മൃദുവായതോ വീർത്തതോആകാം.
* നിങ്ങളുടെ മാമോഗ്രാം ചെയ്യുന്ന ദിവസം ഡിയോഡറന്റ്, പെർഫ്യൂം, പൗഡർ എന്നിവ ധരിക്കരുത്. ഈ ഉൽപ്പന്നങ്ങൾ എക്സ്-റേ
യിൽ വെളുത്ത പാടുകളായി കാണിച്ചേക്കാം.
ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുയർ ബയോ സൊല്യൂഷൻസ്,
കണ്ണൂർ.ഫോൺ – 6238265965
(തുടരും)