സ്തനാർബുദ ലക്ഷണങ്ങൾ പലരിലും വ്യത്യാസപ്പെടാം. ചിലർക്ക് ലക്ഷണങ്ങൾ ഒട്ടും കാണിക്കാതെയും വരാറുണ്ട്. ശ്രദ്ധ ആവശ്യപ്പെടുന്ന സൂക്ഷ്മമായ അടയാളങ്ങളോടെ സ്തനാർബുദം പലപ്പോഴും കാണപ്പെടാറുണ്ട്.
സ്തന മുഴ
സ്തനത്തിൽ ഒരു മുഴ കണ്ടുപിടിക്കുന്നതാണ് ഏറ്റവും സാധാരണമായ ലക്ഷണം.
ബ്രസ്റ്റ് രൂപത്തിൽ മാറ്റങ്ങൾ
സ്തനത്തിന്റെ വലുപ്പം, ആകൃതി, അല്ലെങ്കിൽ ഘടന എന്നിവയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക.
-സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാവുകയോ
വീർക്കുകയോ ചെയ്യുക.
· സ്തനങ്ങളുടെ ചർമത്തിൽ ഏതെങ്കിലും
രീതിയിലുള്ള മാറ്റം.
· മുലക്കണ്ണിന്റെ ഭാഗത്തോ സ്തനത്തിലോ
ചുമപ്പ് നിറമോ അടർന്നു പോവുന്ന രീതിയിലുള്ളതോ ആയ ചർമം.
· മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണി ന്റെ ഭാഗത്തുള്ള വേദന
· മുലപ്പാൽ ഒഴികെ മുലക്കണ്ണിൽ നിന്ന് രക്തം ഉൾപ്പെടെയുള്ള ഡിസ്ചാർജ്.
·സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം.
· സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന.
ഇതെല്ലാം കാൻസറിന്റെ ലക്ഷണങ്ങൾ ആവണമെന്ന് നിർബന്ധമില്ല. കാൻസർ അല്ലാത്ത മറ്റു പല അവസ്ഥകളിലും ഈ ലക്ഷണങ്ങൾ ഉണ്ടാവാം. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
സ്ക്രീനിംഗിന്റെ പ്രാധാന്യം
സ്തനാർബുദത്തിനുള്ള സ്ക്രീനിംഗ് നേരത്തെയുള്ള കണ്ടെത്തലിന്റെ നിർണായക ഘടകമാണ്. നാൽപതു വയസിൽ കൂടുതലുള്ള സ്ത്രീകൾ പതിവായി സ്ക്രീനിംഗ് ചെയ്യേണ്ടതാണ്. മറ്റ് സാധ്യത ഉള്ളവരും സ്ക്രീനിംഗ് നേരത്തെ തന്നെ ചെയ്തു തുടങ്ങേണ്ടതാണ്. സ്ക്രീനിംഗ് ചെയ്യുന്നതു കാൻസർ ഉണ്ടെങ്കിൽ അത് നേരത്തെ കണ്ടുപിടിക്കാനും ചികിത്സ എളുപ്പമാക്കാനും ചികിത്സ കഴിഞ്ഞുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സഹായകം
ക്ലിനിക്കൽ ബ്രസ്റ്റ് എക്സാമിനേഷൻ
ഒരു ഡോക്ടറോ ട്രെയിൻഡ് നഴ്സോ നടത്തുന്ന പരിശോധനയാണ് ക്ലിനിക്കൽ ബ്രെസ്റ്റ്
എക്സാമിനേഷൻ. കൈകൾ ഉപയോഗിച്ച് മാറ് പരിശോധിക്കുന്നു. 3 മുതൽ ആറു മാസം കൂടുമ്പോൾ ക്ലിനിക്കൽ ബ്രസ്റ്റ് എക്സാമിനേഷൻ ചെയ്യേണ്ടതാണ്.
ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുയർ ബയോ സൊല്യൂഷൻസ്,
കണ്ണൂർ.ഫോൺ – 6238265965
(തുടരും)