ഗാന്ധിനഗർ: തെറ്റായ ബയോപ്സി പരിശോധനാ ഫലം നല്കിയ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപത്തെ ലാബ് അടച്ചു. പിന്നീട് തുറന്നു. കഴിഞ്ഞ ദിവസം എഐവൈഎഫ് പ്രവർത്തകർ ലാബിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്നാണ് ലാബ് പൂട്ടിയത്. പിന്നീട് അടഞ്ഞു കിടന്ന ലാബ് ഇന്നു രാവിലെ തുറന്നു. എന്നാൽ ഉച്ചവരെ ലാബിലേക്ക് ആരും പരിശോധനക്കുള്ള സാന്പിൾ കൊണ്ടുപോയതായി വ്യക്തമായിട്ടില്ല.
കാൻസർ രോഗമുണ്ടെന്ന തെറ്റായ പരിശോധനാ ഫലം ലാബിൽ നിന്ന് നല്കിയതിനെ തുടർന്ന രോഗിക്ക് കീമോ ചികിത്സ നടത്തി അവശയായ യുവതി ആരോഗ്യ വകുപ്പിനും ബന്ധപ്പെട്ടവർക്കും പരാതി നല്കിയെങ്കിലും ഇതുവരെ ലാബിനെതിരേ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.