പുകവലിയും കാൻസറും
കാൻസറുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന ജീനുകളുടെ നാശത്തിനു പുകവലി കാരണമാകുന്നു.
* അതിജീവന സാധ്യത ഏറ്റവും കുറവുള്ള കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. കാൻസർ മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നും.
* സ്വനപേടകം, ഈസോഫേഗസ്, വായ, തൊണ്ട. ശ്വാസകോശങ്ങൾ, മൂത്രാശയം, പാൻക്രിയാസ്, വൃക്കകൾ, കരൾ, ആമാശയം, കുടൽ, സെർവിക്സ്, അണ്ഡാശയം, മൂക്ക്, സൈനസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ
* ചിലതരം രക്താർബുദങ്ങൾ
കാൻസർ സൂചനകൾ
പുകവലിക്കാർക്ക് നിരവധി അപകട മുന്നറിയിപ്പുകൾ കിട്ടാറുണ്ട്. അപ്പോഴെങ്കിലും പുകവലി നിർത്തുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്താൽ അതിജീവനസാധ്യതയേറും.
ഈസോഫാഗസ്, ആമാശയം* വിശപ്പില്ലായ്മ * ഭക്ഷണം ഇറക്കുന്നതിനു വിഷമം ഹെഡ് ആൻഡ് നെക്ക് കാൻസർ* കഴുത്തിൽ തടിപ്പുകൾ, മുഴകൾ
ശ്വാസകോശ അർബുദം
* വിട്ടുമാറാത്ത ചുമ, * നെഞ്ചുവേദന, * ശ്വാസംമുട്ടൽ,*ചുമയ്ക്കുന്പോൾ രക്തംവരിക, * ശബ്ദവ്യത്യാസം
ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം പഴകുന്നതോടെ അസ്ഥിവേദനയും അനുഭവപ്പെടാം.
പരോക്ഷപുകവലി
സിഗരറ്റിന്റെ പുകയുന്ന അഗ്രവും വായുവിൽ കലരുന്ന വിഷലിപ്തമായ പുകയും പുക വലിക്കാത്തവർക്കും ഭീഷണിയാകുന്നു.
* സ്ട്രോക്ക്, ഹൃദയാഘാതം, കൊറോണറി ഹാർട്ട് രോഗങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന സാധ്യത
പുകവലിക്കുന്നവരുടെ മക്കൾക്ക് ചുമ, ശ്വാസംമുൽ, ആസ്ത്്മ, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിൽ അണുബാധ എന്നിവയ്ക്കു സാധ്യത.
നവജാതശിശുക്കൾ പുക ശ്വസിച്ചാൽ* ചെവിയിൽ അണുബാധ, * ആസ്ത്മ
പുകയില്ലാത്ത പുകയില ഉത്പന്നങ്ങൾ
പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം നമ്മുടെ കുട്ടികളും അവയ്ക്ക് അടിമകളാവുകയാണ്.
അതൊരു സാമൂഹിക പ്രശ്നമായി വളർന്നിരിക്കുന്നു. നാലും കൂട്ടിയുള്ള മുറുക്ക്, പാൻപരാഗ്, തന്പാക്ക്… തുടങ്ങിയ പുകയില്ലാത്ത (smokeless tobacco) പുകയില ഉത്പന്നങ്ങളും ആരോഗ്യജീവിതത്തിനുവിനാശകാരികൾ തന്നെ.
തെറ്റു തിരുത്താം
പുകവലിയുമായി ബന്ധമുള്ള രോഗങ്ങൾ – ഹൃദയരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, വിവിധ തരം കാൻസറുകൾ – കുടുംബ ബജറ്റ് തകരാറിലാക്കുന്നു. പറയുംപോലെ അത്ര എളുപ്പമല്ല പുകവലി ഉപേക്ഷിക്കൽ.
പക്ഷേ, കുടുംബത്തെ സ്നേഹിക്കുന്നവർക്ക് അതു പ്രയാസമുളള കാര്യമല്ല. പുകവലിയിലൂടെ പരോക്ഷമായി തകരാറിലാകുന്നത് പ്രിയപ്പെവരുടെകൂടി ആരോഗ്യമാണെന്ന് തിരിച്ചറിയാം.
സമൂഹത്തിനു ഗുണകരമായ തീരുമാനമെടുക്കാം. തെറ്റ് തിരുത്താൻ തയാറാകുന്പോഴാണ് ഒരാൾ ഹീറോ ആകുന്നത്. തെറ്റു തുടരാൻ ശ്രമിക്കുന്നിടത്തോളം വലി
വിവരങ്ങൾ: ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്,
കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088