അമ്പമ്പോ ഇതെന്തൊരു സ്ത്രീ! പ്രായം അമ്പത്, മക്കള്‍ മൂന്ന്; കാന്‍ഡി ലൂ ഇപ്പോഴും ഫാഷന്‍ വേദികളില്‍ തിളങ്ങുന്ന താരം; പ്രായം തളര്‍ത്താത്ത സൗന്ദര്യത്തിന്റെ ഉടമയെക്കുറിച്ചറിയാം

stunning-model.jpg.image.470.246രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയായി കഴിയുമ്പോള്‍ സ്വാഭാവികമായും ഒരു സ്ത്രീയുടെ സൗന്ദര്യത്തിന് കോട്ടം സംഭവിക്കും എന്നാണ് കരുതപ്പെടുന്നത്. അതാണ് സത്യവും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരു യുവതിയും അവളുടെ മനംമയക്കുന്ന സൗന്ദര്യവുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രായം അമ്പതായെങ്കിലും അതിന്റെ ഒരു സൂചനപോലും കാന്‍ഡ് ലൂ എന്ന ഹോങ്കോങ് സ്വദേശിനിയുടെ മുഖത്തോ ശരീരത്തിലോ ഇല്ല.

മൂന്നുമക്കളുടെ ചുമതലയുള്ള സിംഗിള്‍ മദര്‍ എന്ന ഉത്തരവാദിത്തം നിറവേറ്റുമ്പോഴും വീണ്ടും ഫാഷന്‍വേദികളില്‍ സജീവമാകുകയാണ് കാന്‍ഡി. ആത്മവിശ്വാസം തുളുമ്പുന്ന ശരീരചലനങ്ങളോടെ ഊര്‍ജ്ജസ്വലയായി അവള്‍ കടന്നു വരുമ്പോള്‍ പ്രായംകൂടുന്തോറും സൗന്ദര്യവും കൂടുമോയെന്ന് അതിശയിച്ചു പോകും. ടൈംലെസ് എന്ന ബുക്കിലൂടെ കാലത്തെ സൗന്ദര്യം കൊണ്ടു തോല്‍പ്പിച്ച കഥ ഈ ചൈനീസ് മോഡല്‍ പങ്കുവെയ്ക്കുന്നുണ്ട്. 1991 ലെ മിസ് ഏഷ്യ മത്സരത്തിലൂടെ ഫാഷന്‍വേദികളില്‍ തിളങ്ങി നിന്ന കാന്‍ഡി ഒരു നല്ല കുടുംബജീവിതം മോഹിച്ചാണ് ഈ മേഖലയില്‍ നിന്ന് അകന്ന് നിന്നത്.

model-3.jpg.image.470.246

എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ രണ്ടു വര്‍ഷം മുമ്പ് അവര്‍ വിവാഹമോചിതയായി. മൂന്നുമക്കളുടെ ചുമതലയുള്ള സിംഗിള്‍ മദര്‍ എന്ന ഉത്തരവാദിത്തം നിറവേറ്റുമ്പോഴും വീണ്ടും ഫാഷന്‍വേദികളില്‍ സജീവമാകുകയാണ് കാന്‍ഡി. അമ്മയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തിയാക്കാനായി എന്തുവിട്ടുവീഴ്ചയ്ക്കും തയാറായി കൂടെയുണ്ട് കാന്‍ഡിയുടെ കുട്ടികള്‍.  സൗന്ദര്യം കൊണ്ടും തന്റേടംകൊണ്ടും കാലത്തെയും പ്രായത്തെയും തോല്‍പ്പിക്കുകയാണ് കാന്‍ഡി എന്ന അമ്മയിപ്പോള്‍.

Related posts