പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിക്കിടെ മൊബൈലിൽ ഗെയിം കളിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. പാട്നയിൽ “മയക്കുമരുന്നുകടത്ത്’ എന്ന വിഷയത്തിൽ സെമിനാർ നടക്കുന്പോളായിരുന്നു ഉദ്യോഗസ്ഥരുടെ കാൻഡി ക്രഷ് കളി. മൊബൈലിൽ കളിയുടെ ചിത്രങ്ങൾ അടക്കം പുറത്തുവന്നതോടെ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ബിഹാറിലെ ക്രൈം വിഭാഗം നടത്തിയ സെമിനാറിൽ മുഖ്യാതിഥി മുഖ്യമന്ത്രി നിതീഷ് കുമാർ ആയിരുന്നു. ബിഹാർ ഡിജിപിയും യോഗത്തിൽ പങ്കെടുത്തിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണിതെന്ന് എഡിജിപി എസ്.കെ. സിംഗാൾ പറഞ്ഞു.