പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍; കൂട്ടാളി ഓടി രക്ഷപെട്ടു

ഇ​ടു​ക്കി: ടോ​റ​സ് ലോ​റി​യി​ല്‍ ക​ട​ത്തി​യ പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യി. രാ​ജാ​ക്കാ​ട് ചെ​റി​പു​രം രു​ക്മി​ണി നി​വാ​സി​ല്‍ അ​ഭി​ജി​ത്ത്(31) രാ​ജാ​ക്കാ​ട് പു​ല്ലാ​ര്‍​ക്കാ​ട്ടി​ല്‍ അ​നീ​ഷ് (49) എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മൂ​ന്നാം പ്ര​തി​യാ​യ അ​ടി​മാ​ലി മാ​ങ്ക​ട​വ് സ്വ​ദേ​ശി ഷൈ​ബി എ​ന്നു വി​ളി​ക്കു​ന്ന ഷൈ​മോ​ന്‍ തോ​മ​സ് സം​ഭ​വ സ്ഥ​ല​ത്തു നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ടു.

ഇ​യാ​ള്‍​ക്കാ​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ എ​ക്‌​സൈ​സ് സം​ഘം ഊ​ര്‍​ജി​ത​മാ​ക്കി. ഒ​ഡീ​ഷ​യി​ല്‍ നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ടു​ത്ത​ത്.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മാ​രാ​യ എ​ന്‍.​കെ. ദി​ലീ​പ്, കെ.​എം. അ​ഷ്‌​റ​ഫ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​യ കെ.​എം. സു​രേ​ഷ്, അ​ബ്ദു​ള്‍ ല​ത്തീ​ഫ്, വി. ​പ്ര​ശാ​ന്ത്, ധ​നി​ഷ് പു​ഷ്പ ച​ന്ദ്ര​ന്‍, യ​ദു​വം​ശ​രാ​ജ്, മു​ഹ​മ്മ​ദ് ഷാ​ന്‍, സു​ബി​ന്‍ വ​ര്‍​ഗീ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ നി​തി​ന്‍ ജോ​ണി എ​ന്നി​ര​വ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment