കൊച്ചി: വില്പനയ്ക്കെത്തിച്ച 121.91 ഗ്രാം എംഡിഎംഎയും 1.016 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊല്ലം പ്ലാച്ചേരി സജിന മന്‍സിലില്‍ കൃഷ്ണ കുമാറി (29) നെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഇയാള്‍. ചേരാനല്ലൂര്‍ ഇടപ്പള്ളി നോര്‍ത്ത് ഭാഗത്ത് നിന്നാണ് പ്രതി പിടിയിലായത്.