കൊച്ചി: കഞ്ചാവ് അടങ്ങിയ മിഠായിയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായ കേസില്‍ പ്രതി കഞ്ചാവ് മിഠായി എത്തിച്ചിരുന്നത് പശ്ചിമ ബംഗാളില്‍ നിന്ന്.
കേസുമായി ബന്ധപ്പെട്ട് വസ്റ്റ് ബംഗാള്‍ സ്വദേശിയായ അര്‍ഷാദ് ആലത്തെ (18)ആണ് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡും ചേരാനല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
നിരോധിത പുകയില ഉത്പന്നങ്ങളും ഇയാളുടെ കൈയില്‍നിന്ന് കണ്ടെത്തി. ഇയാളുടെ പക്കല്‍ നിന്നും 40 കഞ്ചാവ് മിഠായികളും 40 പായ്ക്കറ്റ് ഹാന്‍സുമാണ് പിടിച്ചെടുത്തത്.
ചേരാനല്ലൂര്‍ ഫെറി റോഡ് ഭാഗത്ത് മയക്കുമരുന്നുകള്‍ വില്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്പന നടത്തുന്നതിനായിട്ടാണ് വെസ്റ്റ് ബംഗാളില്‍ നിന്നു കഞ്ചാവ് മിഠായികള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.